KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം : തമിഴ്‌നാട്ടില്‍ സിപിഎം വില്‍പ്പന ചരക്കാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പണംവാങ്ങിയാണ് നേതാക്കാള്‍ സഖ്യത്തില്‍ ചേര്‍ന്നതെന്ന് വെളിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ നടന്‍ കമലഹാസന്‍ തന്നെയാണ്. ഇത് കണ്ടിട്ട് സംസ്ഥാനത്ത് യുഡിഎഫുമായി ബിജെപി സഖ്യത്തിലാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നും അദേഹം പരിഹസിച്ചു.

Read Also : ഇരട്ടചങ്ക് വേണ്ട നമുക്ക് ഒരു നല്ല ഹൃദയം മതി ; യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച് ‘ദൃശ്യം 2’ താരം 

ഇത്തരം വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍ അവസാനിപ്പാക്കാനുള്ള മാന്യത ഇനിയെങ്കിലും മുഖ്യമന്ത്രി കാണിക്കണം. ഇരു മുന്നണികളില്‍ നിന്നും നീതി കിട്ടിയില്ലെന്ന പരാതി ക്രൈസ്തവ സമൂഹത്തിന് ഉണ്ട്. യുഡിഎഫിന്റെ ഭരണകാലത്ത് സീറ്റുകളും, മന്ത്രി സ്ഥാനവും മുസ്ലിം ലീഗ് വിലപേശി വാങ്ങിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ അപ്രമാദിത്വം കേരളത്തില്‍ അനുവദിച്ച്‌ കൊടുക്കണോ എന്ന് ജനങ്ങള്‍ ചിന്തിക്കണമെന്നും അദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button