ഡല്‍ഹി: സിപിഐഎം വ്യക്തിപൂജ നടത്തുന്ന പാർട്ടിയായി മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മുഖ്യമന്ത്രി പിണറായി വിജയന് കീഴില്‍ സിപിഐഎം പാര്‍ട്ടി അപ്രസക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ഭരിക്കുമ്പോള്‍ എല്ലാക്കാലത്തും സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്നത് സിപിഐഎം ആണെന്നും എന്നാല്‍ പിണറായി വിജയന് കീഴില്‍ ഇത് സാധ്യമാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Also Read:പഞ്ചാബ് എംഎൽഎ അരുൺ നാരംഗിനെ ആക്രമിച്ചത് ബിജെപി സംഘമെന്ന് രാകേഷ് ടിക്കൈറ്റ്
‘പിണറായി വിജയന് കീഴില്‍ പാര്‍ട്ടി അപ്രസക്തമായി പാര്‍ട്ടിക്ക് പിണറായി വിജയനോട് ഫിയര്‍ കോപ്ലംക്സ് ആണ്. താനാണു ക്യാപ്റ്റന്‍ എന്നു പറഞ്ഞ് വ്യക്തിപൂജ നടത്തുന്ന പിണറായിയുടെ പ്രചാരണം നോക്കൂ. ഇത് കമ്മ്യൂണിസ്റ്റ് രീതിയാണോ,’? കെ.സി വേണുഗോപാല്‍ ചോദിച്ചു.
ഒരു കമ്മ്യൂണിസ്റ്റ് സർക്കാരും ഇതുവരെ കേൾക്കാത്ത അഴിമതി ആരോപണകഥകളാണ് പുറത്തുവരുന്നത്. തൊഴിലാളി വര്‍ഗ പാര്‍ട്ടിയായ സിപിഐഎം കോര്‍പ്പറേറ്റുകളുമായി കോംപ്രമൈസ് ചെയ്ത് മുന്നോട്ട് പോവുകയാണ്. വിവാദങ്ങളുടെയെല്ലാം അടിസ്ഥാനം കോര്‍പ്പറേറ്റ് ഇടപാടുകളാണ്. ഇനിയൊരു അഞ്ച് വർഷം കൂടി ലഭിച്ചാൽ ആകെയുള്ള കമ്മ്യൂണിസ്റ്റ് ആശയം കൂടി ഒലിച്ചില്ലാതെ ആകുമെന്ന് അദ്ദേഹം പറയുന്നു.
Post Your Comments