ചെന്നൈ: ഡി.എം.കെ എം.പി എ. രാജയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഇ. പളനിസ്വാമി രംഗത്തെത്തി. ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെയും ഇ.പി.എസിനെയും താരതമ്യം ചെയ്യുന്ന പ്രസ്താവനയാണ് വിവാദമായത്. നിയമാനുസൃതമായി പിറന്ന പൂര്‍ണ പക്വതയെത്തിയ കുഞ്ഞെന്ന് സ്റ്റാലിനെ വിളിച്ചപ്പോള്‍ ‘അവിഹിത ബന്ധത്തില്‍ പിറന്ന വളര്‍ച്ചയെത്താത്ത കുഞ്ഞ്’ എന്നായിരുന്നു ഇ.പി.എസിനെ വിശേഷിപ്പിച്ചത്.
സംഭവത്തില്‍ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് രാജക്കെതിരെ കേസെടുത്തിരുന്നു. എ.ഐ.എ.ഡി.എം.കെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഇ.പി.എസിനെതിരെ അപകീര്‍ത്തികരമായ പ്രസംഗം. ഇതിനെതിരെയാണ് മുഖ്യമന്ത്രി പളനിസ്വാമി രംഗത്തെത്തിയത്
‘മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരെ ആരായിരിക്കും സംരക്ഷിക്കുക?. എന്റെ മാതാവ് ഒരു ഗ്രാമത്തിലാണ് ജനിച്ചത്. അവര്‍ ഒരു കര്‍ഷകസ്ത്രീയായിരുന്നു. രാത്രിയും പകലും ജോലി ചെയ്തു. അവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹം നടത്തിയ ആ പരാമര്‍ശം എത്രത്തോളം വെറുപ്പ് നിറഞ്ഞതായിരുന്നു. അത്തരം ആളുകള്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ കാര്യമെന്താകുമെന്ന് ചിന്തിച്ചുനോക്കൂ. സ്ത്രീത്വത്തെയും മാതൃത്വത്തെയും കുറിച്ച് ഇത്തരം വൃത്തികെട്ട അഭിപ്രായങ്ങള്‍ ഉന്നയിക്കുന്നവരെ പാഠം പഠിപ്പിക്കണം’ -ഇ.പി.എസ് പറഞ്ഞു.
read also: പഞ്ചാബ് എംഎൽഎ അരുൺ നാരംഗിനെ ആക്രമിച്ചത് ബിജെപി സംഘമെന്ന് രാകേഷ് ടിക്കൈറ്റ്
ഞായറാഴ്ച ചെന്നൈയിലെ തിരുവൊട്രിയൂരില്‍ പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ. രാജയുടെ വിവാദ പ്രസംഗത്തിന് പിന്നാലെ തമിഴ്നാട്ടില്‍ പ്രതിഷേധം ആളികത്തുകയാണ്.
Post Your Comments