ദമാസ്ക്കസ്: രാജ്യത്തെ ഐഎസ് അംഗങ്ങളെ തിരഞ്ഞ് കുര്‍ദിഷ് സേനയുടെ പുതിയ ക്യാമ്പയിന്‍. മേഖലയിലെ ക്യാമ്പില്‍ കഴിയുന്ന ഐഎസ് അനുഭാവികളെ കുര്‍ദ് സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മുപ്പതോളം സ്ത്രീകളും പുരുഷന്‍മാരെയുമാണ് ക്യാമ്പില്‍ നിന്നും അറസ്റ്റ് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലും സൈനിക നടപടി തുടരും.
നോര്‍ത്തേണ്‍ സിറിയയിലെ അല്‍ ഹോല്‍ ക്യാമ്പില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. കുര്‍ദ് സേനയുടെ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ സിറിയന്‍ ക്യാമ്പ് ആണ് അല്‍ ഹോല്‍. ഇവിടെയുള്ള ഐഎസ് സെല്ലുകളെ തുടച്ചു നീക്കുകയാണെന്നാണ് കുര്‍ദ് സേന പ്രതികരിച്ചത്. ആയിഷ് എന്ന പേരിലുമറിയപ്പെടുന്ന കുര്‍ദ് സേനയിലെ 5000 പേരാണ് ഈ ഓപ്പറേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. പ്രധാന കുര്‍ദ് സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്, പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്‌സ്, വുമണ്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവയുടെ പിന്തുണയോടയാണ് ഓപ്പറേഷന്‍.
Read Also: ‘പ്രതിപക്ഷ നേതാവ് ചെയ്തത് ഉത്തരവാദിത്വം മാത്രം’; പിന്തുണച്ച് സുരേഷ് ഗോപി
എന്നാൽ ക്യാമ്പില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നടന്നുവരുന്ന ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഈ വര്‍ഷം മാത്രം 41 പേരാണ് ക്യാമ്പില്‍ വെച്ച് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 30 പേര്‍ ഇറാഖി അഭയാര്‍ത്ഥികളായിരുന്നു. ഇവര്‍ നല്‍കുന്ന കണക്കു പ്രകാരം അല്‍ ഹോല്‍ ക്യാമ്പില്‍ 61000 പേരാണ് കഴിയുന്നത്. ഇതില്‍ 2500 ാേളം പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഐഎസ് അനുഭാവികളാണ്. 7000 കുട്ടികളാണ് ക്യാമ്പുകളിലുള്ളത്. സിറിയയിലെ ഐഎസ് അധിനിവേശത്തെ ചെറുത്തു തോല്‍പ്പിച്ചതില്‍ സുപ്രധാന പങ്കുവഹിക്കുന്ന സേനയാണ് കുര്‍ദ് വംശജരുടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്. അമേരിക്കയുടെ പിന്തുണയോടെയാണ് സൈന്യം പ്രവര്‍ത്തിക്കുന്നത്.
Post Your Comments