
‘കൊവിഡ് കാലത്ത് കിറ്റ് നൽകിയില്ലേ? അന്നം മുടങ്ങിയില്ലല്ലോ? അപ്പോൾ നമ്മളെ പട്ടിണിക്കിടാത്തവർക്ക് വോട്ട് ചെയ്യുക’ – ഇതാണ് ഈ തെരഞ്ഞെടുപ്പ് കാലത്തെ എൽ ഡി എഫിൻ്റെ പ്രധാന പ്രചാരണ ആയുധം. കിറ്റ് വാങ്ങി നക്കിയില്ലേ? അതിൻ്റെ നന്ദിയെങ്കിലും കാണിക്കൂ എന്ന് പറഞ്ഞ സഖാക്കളുമുണ്ട്. എന്നാൽ, ഭക്ഷ്യകിറ്റ് വിതരത്തിലൂടെ സർക്കാർ ഉണ്ടാക്കിയത് കോടികളാണെന്ന് കെ എം ഷാജഹാൻ പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കെ എം ഷാജഹാൻ സർക്കാർ നടത്തുന്ന അഴിമതിയെ കുറിച്ച് തുറന്നു പറഞ്ഞത്.
Also Read:അരിവിതരണം : തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ
‘കിറ്റിൻ്റെ ഭാഗമായി തന്നെ ഒരു മാസ്ക് ആണിത്. ഇത് മനുഷ്യർക്ക് ഇടാൻ പറ്റില്ല. ഇത് പൂച്ചയ്ക്ക് ഇടാം. പന്ത്രണ്ട് രൂപയ്ക്കാണ് പിണറായി സർക്കാർ മാസ്ക് വിറ്റിട്ടുള്ളത്. ബൾക്കായിട്ട് ഉണ്ടാക്കിയാൽ 2 രൂപ ഉണ്ടാകും. ഒരു മാസ്കിൽ അങ്ങനെ 10 രൂപ ലാഭിക്കുന്നു. 80 ലക്ഷം കിറ്റ് കൊടുത്തുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. നമുക്ക് അത് 50 എന്നാക്കാം. ഓരോ കിറ്റിലും ഇതുപോലെ 2 മാസ്ക് ആണ് ഉണ്ടായിരുന്നത്. രണ്ട് മാസ്കിൻ്റെ മാർജിൻ മാത്രം 20 രൂപ. 50 ലക്ഷം മാസ്കിൽ നിന്നും സർക്കാർ ഉണ്ടാക്കിയത് 10 കോടി രൂപയാണ്. അന്ന് ശർക്കര, പപ്പടം എന്നിവയെല്ലാം വന്നു. ഇതെല്ലാം മനുഷ്യ ഉപയോഗത്തിന് കൊള്ളത്തില്ലെന്ന് പിണറായി സർക്കാരിൻ്റെ ഫുഡ് സേഫ്റ്റി വകുപ്പ് വ്യക്തമാക്കിയതാണ്. കിറ്റ് ചർച്ച ചെയ്യുന്നതിനോടൊപ്പം അതിനു പിന്നിലെ ശതകോടിയുടെ അഴിമതിയും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.’- ഷാജഹാൻ പറയുന്നു.
അതേസമയം, ഭക്ഷ്യകിറ്റ് സൗജന്യമല്ല, ജനങ്ങളുടെ അവകാശമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാദം. കോവിഡ് കാലത്തെ ദുരിതത്തിൽനിന്നു കേരളം പൂർണമായും മോചനം നേടിയിട്ടില്ല എന്നതുകൊണ്ടാണ് ഭക്ഷ്യകിറ്റ് ഇപ്പോഴും തുടരുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
Post Your Comments