സ്പെഷ്യൽ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ ഹൈക്കോടതി സ്റ്റേ. അരി വിതരണം തടഞ്ഞതിനെതിരായ സർക്കാർ അപ്പീലിൽ ആണ് നടപടി. അരി വിതരണം തുടരാമെന്നും, അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അരി വിതരണം തീരുമാനം ഫെബ്രുവരി 4 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പായി എടുത്തിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
മുൻഗണനേതര വിഭാഗക്കാർക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്പെഷ്യൽ അരി വിതരണം ചെയ്യുന്നത് തടഞ്ഞതിനാണ് സർക്കാർ തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇത് സ്പെഷ്യൽ അരി എന്ന നിലയിൽ നേരത്തെയും വിതരണം ചെയ്തതിരുന്നുവെന്നും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു എന്നുമാണ് സർക്കാരിന്റെ വാദം. അരി നൽകുന്നത് നേരത്തെ നടന്ന് കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണെന്നും അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി അംഗീകരിക്കാനാകില്ലെന്നും സർക്കാർ കോടതിയില്‍ വാദിച്ചു.
പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്നാണ് അരിവിതരണം തെരെഞ്ഞെടുപ്പ് കമീഷൻ തടഞ്ഞത്. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അരി വിതരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ വിശദീകരണം നൽകിയിട്ടുണ്ട്. ഇത് പുതിയ പ്രഖ്യാപനമല്ലെന്നും നേരത്തെയും നൽകി വന്നിരുന്ന നടപടികളുടെ തുടർച്ചയാണെന്നുമാണ് സർക്കാർ കമ്മീഷനെ അറിയിച്ചത്.
Post Your Comments