സണ്ണി വെയ്ൻ നായകനായി എത്തുന്ന അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് പ്രദർശനത്തിനെത്തും. ലക്ഷ്യ എന്റർടൈൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമ്മിക്കുന്ന ചിത്രം പ്രിൻസ് ജോയിയാണ് സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി ചിത്രം 96 ലൂടെ സുപരിചിതയായ ഗൗരി കിഷനാണ് സണ്ണി വെട്ടിന്റെ നായികയായി ചിത്രത്തിലെത്തുന്നത്. നേരത്തെ ചിത്രത്തിലെ കാമിനി എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജിഷ്ണു എസ രമേശിന്റെയും അശ്വിൻ പ്രകാശിന്റെയും കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവീൻ ടി മണിലാൽ ആണ്.
സണ്ണി വെയ്ൻ ഗൗരി എന്നിവർക്കൊപ്പം സിദ്ധിഖ്, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവ്വതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. സെൽവ കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട്ടും നിർവ്വഹിക്കുന്നു.
Post Your Comments