
ചണ്ഡീഗഢ്: നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുഗ്രാം- ദ്വാരക എക്‌സ്പ്രസ്‌വേയില്‍ ദൗലാത്താബാദിന് സമീപത്താണ് അപകടം. ജോലി ചെയ്യുകയായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച രാവിലെ 7.30ഓടെയാണ് മേല്‍പ്പാലം തകര്‍ന്നത്. ദൗലത്താബാദിനും ബജ്‌ഗെരയ്ക്കും ഇടയിലാണ് പാലം സ്ഥിതി ചെയ്യുന്നത് മേല്‍പ്പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നു വീണത്. പാലം വീഴുന്നതിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് സമീപത്തുള്ള താമസക്കാര്‍ സൈറ്റിലേക്ക് ഓടിയെത്തി. പിന്നീട് ഇവരാണ് അധികൃതരെ വിവരം അറിയിച്ചത്.
Post Your Comments