കണ്ണൂർ: മുഴപ്പിലങ്ങാട്ട് വീട് കുത്തിത്തുറന്ന് 80 പവനും 20,000 രൂപയും കവർന്നു. ഒമ്പതാം വാർഡിൽ മുല്ലപ്രം ജുമാ മസ്ജിദിന് സമീപം മറിയു മൻസിലിലാണ് കവർച്ച നടന്നിരിക്കുന്നത്.
ശനിയാഴ്ച അർധരാത്രി രണ്ടിന് ശേഷമാകാം മോഷണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആൾതാമസമുള്ള ഇരുനില വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് തെളിവെടുപ്പ് തുടരുകയാണ്.
Post Your Comments