Latest NewsNewsIndia

രാജ്യത്തിന്റെ അഭിമാനം; മിതാലി രാജിനും പി വി സിന്ധുവിനും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മിതാലി രാജിനും പി വി സിന്ധുവിനും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്ററും മുൻ ക്യാപ്റ്റനുമായ മിഥാലി രാജിനെയും ബാഡ്മിന്റൺ താരം പിവി സിന്ധുവിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റോഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി മിഥാലി രാജിനും പി വി സിന്ധുവിനും അഭിനന്ദനം അറിയിച്ചത്.

Read Also: മൻ കീ ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രശംസ; അഭിമാനമായി എറണാകുളം സെന്റ് തെരേസാസ് കോളേജ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ പതിനായിരം റൺസ് തികച്ചെന്ന റെക്കോർഡ് സ്വന്തമാക്കിയതിനാണ് അദ്ദേഹം മിഥാലി രാജിനെ പ്രശംസിച്ചത്. ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ സ്ഥാനം മികച്ചതാണെന്നും അതിൽ വനിതകളുടെ മേഖലകളിൽ പുരുഷന്മാരെ പോലും അതിശയിപ്പിക്കുന്ന സ്ഥിരതയാർന്ന പ്രകടനം കൊണ്ട് മിഥാലി നേടിയെടുത്ത അംഗീകാരത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരുപതു വർഷത്തെ മിഥാലിയുടെ കഠിനപരിശ്രമം വനിതകൾക്കും ഒപ്പം പുരുഷ കായിക താരങ്ങൾക്കും പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വിസ് ഓപ്പൺ സൂപ്പർ 300 ടൂർണ്ണമെന്റിൽ വെള്ളിമെഡൽ നേടിയതിനാണ് പ്രധാനമന്ത്രി പി വി സിന്ധുവിനെ അഭിനന്ദിച്ചത്. ഇന്ത്യൻ വനിതകൾ ശാസ്ത്രമഖലയിലും കായിക മേഖലയിലും ഉൾപ്പെടെ എല്ലാരംഗങ്ങളിലും അവരുടെ മുദ്ര രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഊതിവീര്‍പ്പിച്ച ദുരന്തമാണ് ഇ. ശ്രീധരൻ, തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയെന്ന് രഞ്ജി പണിക്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button