COVID 19Latest NewsNewsGulfOman

ഒമാനിലെ രാത്രി യാത്ര വിലക്കിൽ ഇളവ്

മസ്‍കത്ത്: ഒമാനിൽ ഞായറാഴ്‍ച മുതല്‍ രാത്രി യാത്ര വിലക്ക് പ്രാബല്യത്തില്‍ വരുമെങ്കിലും താമസ സ്ഥലത്ത് നിന്ന് വിമാനത്താവളത്തിലേക്കോ വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലത്തേക്കോ ഉള്ള യാത്രകള്‍ക്ക് ഇളവ് ലഭിക്കുന്നതാണ്. ഇതിനായി യാത്രക്കാര്‍ കൈയില്‍ ടിക്കറ്റ് കരുതണമെന്ന് റോയല്‍ ഒമാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിക്കുകയുണ്ടായി.

വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകളില്‍ ഒരാള്‍ക്ക് ഒപ്പം പോകാനും അനുമതി നൽകിയിരിക്കുന്നു. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം യഥാസമയം അവസാനിപ്പിച്ച് ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും കര്‍ഫ്യൂ സമയത്തിന് മുമ്പ് തന്നെ താമസ സ്ഥലങ്ങളില്‍ എത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button