റാഞ്ചി: അമിത മദ്യപാനിയായ അമ്മ കുഞ്ഞിന് മുലപ്പാൽ നൽകിയില്ല. വിശന്നു ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഛത്തീസ്ഗഡിലെ ധംതാരിയിലാണ് സംഭവം. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ യുവതിയാണ് രാജ്മിത്. കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യപിച്ച യുവതി കുഞ്ഞിനെ മുലയൂട്ടാന്‍ മറന്നു പോകുകയായിരുന്നു. രാത്രി മുഴുവൻ വിശന്നു കരഞ്ഞ കുഞ്ഞ് മരിച്ചു. എന്നാൽ ഇത് അറിയാതെ വീണ്ടും കുടിച്ചു ബോധമില്ലാതെ കിടക്കുകയായിരുന്നു യുവതി.
കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതെ വന്നതോടെ അയല്‍ക്കാര്‍ അന്വേഷിച്ചു വന്നപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നത് കണ്ടത്. രാത്രിയില്‍ കുഞ്ഞ് കരയുന്നത് കേട്ടിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.
read also:ചൈനയേയും പാകിസ്ഥാനേയും ഭീതിയിലാഴ്ത്തി കൂടുതല്‍ റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേയ്ക്ക്
മോട്ടോര്‍ മെക്കാനിക്കായ കൗര്‍ഹാര്‍മീത് ആണ് ഇവരുടെ ഭർത്താവ്. യുവതി പകല്‍ സമയത്തും മദ്യപിക്കാറുള്ളതായി അയല്‍വാസികള്‍ പറയുന്നു. സംഭവ ദിവസം ഭർത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല.
വെള്ളിയാഴ്ച വൈകിട്ട് മുതല്‍ രാജ്മിത് മദ്യലഹരിയിലായിരുന്നു. മദ്യലഹരിയിലായതിനാല്‍ രാജ്മിതിന് കുഞ്ഞിനെ മുലയൂട്ടാന്‍ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
Post Your Comments