Latest NewsIndiaNews

കോവിഡിനെതിരെ ഇന്ത്യ ശക്തമായി പോരാടി; ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ വിലമതിക്കാനാകാത്തതെന്ന് പ്രധാനമന്ത്രി

കോവിഡ് വൈറസ് വ്യാപനത്തിനെതിരെ ഇന്ത്യൻ ജനത ശക്തമായി പോരാടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ ഇന്ത്യൻ ജനത ശക്തമായി പോരാടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ 75 -ാം പതിപ്പിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Read Also: ബി.ജെ.പി എം.എൽ.എ അരുൺ നാരംഗിനെതിരെ ഗുണ്ടാ ആക്രമണം; 300 പേർക്കെതിരെ വധശ്രമത്തിന് കേസ്

അസാധ്യമായത് സാധ്യമാക്കിയവരാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവാണ് ഇന്ത്യയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിനെതിരെ ഇനിയും ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിൻ സ്വീകരിക്കുന്നതിൽ ആരും മടി കാണിക്കരുത്. വാക്‌സിന് സ്വീകരിക്കുന്നതിനെ കുറിച്ച് ബോധവത്കരണം വേണം. രാജ്യം ഒറ്റക്കെട്ടായാണ് കോവിഡ് എന്ന പ്രതിസന്ധിയെ നേരിട്ടത്. ഇന്ത്യയുടെ ജനതാ കർഫ്യു ലോകമെമ്പാടും പ്രചോദനമായി. അച്ചടക്കത്തിന്റെ പുതിയ പാഠം ജനതാ കർഫ്യു ജനങ്ങൾക്ക് പകർന്നു നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പാമ്പിൻ വിഷം കടത്താൻ ശ്രമം; ആറു പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button