COVID 19Latest NewsNewsSaudi ArabiaGulf

കോവിഡ് വ്യാപനം രൂക്ഷം; മുൻകരുതൽ നടപടികളുടെ ലംഘനമെന്ന് സൗദി

റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗവ്യാപനം വീണ്ടും വർധിക്കുന്നത് ജനങ്ങൾ ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തത് കൊണ്ടാണെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. അനിയന്ത്രിത ആൾക്കൂട്ടവും മറ്റ് മുൻകരുതൽ നിർദേശങ്ങർ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതും കൊറോണ വൈറസ് വ്യാപനത്തിന് കാരണമായി മാറുന്നു.

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ അണുമുക്തമാക്കുക, ഹസ്തദാനം നൽകാതിരിക്കുക തുടങ്ങിയ മുൻകരുതൽ നിർബന്ധമായും എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. സമൂഹ അകലപാലനം, സ്ഥാപനങ്ങളിൽ പ്രവേശിക്കുമ്പോൾ ശരീരോഷ്മാവ് പരിശോധനക്ക് വിധേയമാകൽ തുടങ്ങിയ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് ശിക്ഷാർഹമായ നിയമലംഘനമാണ്. ഇത്തരം ആയിരം റിയാൽ പിഴ ചുമത്തുന്നതാണ്. ലംഘനം ആവർത്തിച്ചാൽ ഈ പിഴ ഇരട്ടിയാകും. കച്ചവട കേന്ദ്രങ്ങളിൽ തിരക്കുണ്ടാക്കാൻ പാടില്ല. അനുവദനീയമായതിൽ കൂടുതലാളുകളെ പ്രവേശിപ്പിക്കരുത്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button