COVID 19Latest NewsNewsGulfQatar

ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 614 പേർക്ക്

ദോ​ഹ: ഖ​ത്ത​റി​ൽ കൊറോണ വൈറസ് രോഗം​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ർ കൂ​ടി ​മ​രി​ച്ചു. 74, 90 വ​യ​സ്സു​ള്ള​വ​രാ​ണ്​ മ​രി​ച്ച​തെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ക്കുകയുണ്ടായി. ഇ​തോ​ടെ ആ​കെ മ​ര​ണം 284 ആ​യി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 614 പേ​ർ​ക്കാ​ണ്​ ​ കോ​വി​ഡ്​ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 382 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി​യു​മു​ണ്ടാ​യി. 483 പേ​ർ​ക്ക്​ സ​മ്പ​ർ​ക്കം മൂ​ല​മാ​ണ്​ രോ​ഗ​മു​ണ്ടാ​യ​ത്. 131 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. നി​ല​വി​ൽ രാ​ജ്യ​ത്ത്​ 14,296 കോ​വി​ഡ്​ രോ​ഗി​ക​ളാ​ണു​ള്ള​ത്. ശ​നി​യാ​ഴ്​​ച 11,300 പേ​രെ​യാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. ആ​കെ 17,06,760 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 1,77,135 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ കൊറോണ വൈ​റ​സ് രോഗ ബാധയുണ്ടായത്.

മ​രി​ച്ച​വ​രും രോ​ഗം ഭേ​ദ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ആ​കെ 1,62,555 പേ​രാ​ണ്​ രോ​ഗ​മു​ക്​​തി നേ​ടി​യ​ത്. നി​ല​വി​ൽ 1,365 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 218 പേ​രെ ശ​നി​യാ​ഴ്​​ച പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ 259 പേ​രു​മു​ണ്ട്. ഇ​തി​ൽ 34 പേ​രെ ശ​നി​യാ​ഴ്​​ച പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button