മുംബൈ : കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന മഹാരാഷ്ട്രയില്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന നല്കി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ലോക്ക് ഡൗണിനുള്ള പദ്ധതി തയാറാക്കാന്‍ ഉദ്ദവ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി രാജേഷ് തോപെ, ചീഫ് സെക്രട്ടറി സിതാറാം കുന്തെ എന്നിവരും പങ്കെടുത്തു.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഉദ്യോഗസ്ഥരും ടാസ്ക് ഫോഴ്സ് അംഗങ്ങളും ആശങ്ക പ്രകടിപ്പിച്ചു. കേസുകള്‍ വര്‍ധിച്ചാല്‍ കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളും വര്‍ധിക്കാന്‍ ഇടവരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കേസുകള്‍ കുത്തനെ വര്‍ധിച്ചാല്‍ ആരോഗ്യമേഖല പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് ഉദ്ദവ് യോഗത്തില്‍ പറഞ്ഞു.
Post Your Comments