Latest NewsKeralaNews

ചെങ്ങന്നൂർ പിടിച്ചടക്കാൻ ബിജെപി; ആശങ്കയിൽ ഇടത് – വലത് മുന്നണികൾ

ചെങ്ങന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് ചെങ്ങന്നൂർ മണ്ഡലം. ഭരണമാറ്റത്തിന്റെ കാറ്റ് വീശുന്ന ചെങ്ങന്നൂരിൽ വിജയം നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാർത്ഥി എം വി ഗോപകുമാർ. ഇരു മുന്നണികളും തെരഞ്ഞെടുപ്പിൽ ഭയപ്പെടുന്ന ശക്തിയായി ചെങ്ങന്നൂരിൽ ബിജെപി മാറിയിരിക്കുകയാണ്. എം വി ഗോപകുമാറിന് മണ്ഡലത്തിൽ ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന്റെ പ്രതിഫലനമാണ്.

ചെങ്ങന്നൂരിൽ മത്സരം ഇടതുമുന്നണിയും എൻഡിഎയും തമ്മിലാണ് എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി എന്ന് സിപിഎം സ്ഥാനാർഥി സജി ചെറിയാൻ പറയുന്നതും മണ്ഡലത്തിൽ ബിജെപിയുടെ സ്വാധീനം വർധിക്കുന്നു എന്നതിന്റെ തെളിവാണ്. ചെങ്ങന്നൂരിലെ മുളക്കുഴ പെരിങ്ങാലയിൽ നിരവധി കുടുംബങ്ങളാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്. സിപിഎം, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്.

Read Also: സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ്

ബിജെപി ജില്ലാ അദ്ധ്യക്ഷനും എൻഡിഎ സ്ഥാനാർത്ഥിയുമായ എം. വി ഗോപകുമാറാണ് പാർട്ടിയിൽ അംഗത്വമെടുത്തവരെ ഷാൾ അണിയിച്ച് സ്വീകരിച്ചത്. നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ, മേഖല പ്രസിഡന്റ് അനൂപ് പെരിങ്ങാല, ഗ്രാമ പഞ്ചായത്ത് അംഗം സ്മിത വട്ടയത്തിൽ, എസ്എൻഡിപി ശാഖായോഗം പ്രസിഡന്റ് ശിവരാമൻ കിണറ്റേത്ത്, ആർ. ബിനോ, അജയൻ, ശ്രീജ പ്രദീപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസിലും സിപിഎമ്മിലും വർഷങ്ങളായി പ്രവർത്തിച്ചവരായാണ് ബിജെപിയിലെത്തിയത്.

ബിജെപിയുടെ സ്വാധീനം അനുദിനം വർധിച്ചുവരുന്നത് സിപിഎമ്മിനെ കനത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. തങ്ങളുടെ അണികൾ ബിജെപിയിലേക്ക് പോകുന്നതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ സിപിഎം പ്രവർത്തിക്കുന്നത്. പ്രാദേശികമായി നിലനിൽക്കുന്ന പ്രശനങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് സിപിഎം നേതൃത്വം കീഴ് ഘടകങ്ങൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. സംഘടനാപരമായി പ്രശ്‌നങ്ങൾ ഉള്ള സിപിഎം ബ്രാഞ്ച് -ലോക്കൽ കമ്മറ്റികളിൽ മുതിർന്ന നേതാക്കൾ തന്നെയാണ് പ്രശ്‌ന പരിഹാരത്തിനായി ഇപ്പോൾ രംഗത്ത് ഇറങ്ങുന്നത്.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക് അനുകൂല ഭീകരവാദികളുടെ കലാപം; നാലു പേരെ ബംഗ്ലാദേശ് സേന വധിച്ചു

ചെങ്ങന്നൂരിൽ കനത്ത് പ്രതിസന്ധിയാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്നത്. ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെപിസിസി ജനറൽ സെക്രട്ടറി എം മുരളിയാണ് മത്സരിക്കുന്നത്. എം മുരളിയെ സ്ഥാനാർത്ഥിയാക്കിയത് പ്രാദേശികമായി ആലോചിക്കാതെയാണ് എന്ന പരാതി കോൺഗ്രസിലെ ചില നേതാക്കൾക്കുണ്ട്. ശക്തമായ ത്രികോണ മത്സരത്തിന് തന്നെയായിരിക്കും ഇത്തവണ ചെങ്ങന്നൂർ വേദിയാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button