KeralaLatest NewsNews

ഈസ്റ്ററിനും ദുഃഖവെള്ളിക്കും ട്രഷറി പ്രവർത്തിക്കും

തിരുവനന്തപുരം: ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിലും നടപ്പു സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസവും സർക്കാർ ട്രഷറികൾ പ്രവർത്തിക്കുന്നതാണ്.

ബാങ്ക്​ അവധി ദിനങ്ങളായ മാർച്ച്​ 27നും മാർച്ച്​ 28നും നടപ്പുസാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസമായ മാർച്ച്​ 31നും ദുഖവെള്ളി -ഇൗസ്റ്റർ ദിനങ്ങളായ ഏപ്രിൽ രണ്ടിനും ഏപ്രിൽ നാലിനുമാകും ട്രഷറികൾ പ്രവർത്തിക്കുന്നത്.

പെൻഷൻ, ശമ്പള വിതരണവും ഇൗ ദിവസങ്ങളിൽ തടസ്സപ്പെടില്ല. പതിനൊന്നാം ശമ്പള പരിഷ്​കരണ ഉത്തരവ്​ അനുസരിച്ച്​ പുതുക്കിയ നിരക്കിലെ ശമ്പളവും പെൻഷനും ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്നതിനായാണ്​ പൊതു അവധി ദിനങ്ങൾ പ്രവൃത്തി ദിനമാക്കിയതെന്ന്​ സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ഏപ്രിൽ ആറിന്​ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ, ഏപ്രിൽ മൂന്നിന്​ മുമ്പായി ഇവ ​വിതരണം ചെയ്യാനാണ്​ ക്രമീകരണമെന്നും ഉത്തരവിൽ വ്യക്തമാകുന്നു.

സാമൂഹ്യ സുരക്ഷ പെൻഷനുകൾ ശനിയാഴ്ച മുതൽ സംസ്ഥാനത്ത് വിതരണം ചെയ്യും. മാർച്ചിലെ 1500 രൂപയും ഏപ്രിലിലെ 1600 രൂപയും ഉൾപ്പെടെ 3100 രൂപയാണ്​ പെൻഷൻ ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button