പാന്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2021 മാര്‍ച്ച് 31 ന് അവസാനിക്കുകയാണ്. പ്രസ്തുത ദിവസത്തിനകം ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ അസാധുവാകുകയും ആദായനികുതിനിയമം അനുസരിച്ച് 1000 രൂപയുടെ പിഴ ഈടാക്കുവാനും സാധ്യത ഉണ്ട്. പാന്‍ അസാധുവാകുമെങ്കിലും പിന്നീട് 1000 രൂപയുടെ പിഴ അടച്ച് ലിങ്ക് ചെയ്താല്‍ ആ ദിവസം മുതല്‍ പാന്‍ വാലിഡ് ആയി തീരും.
എന്നാല്‍ താഴെപ്പറയുന്ന ആളുകള്‍ക്ക് നിര്‍ബന്ധിതമായ പാന്‍ – ആധാര്‍ ലിങ്കിംഗ് ബാധകമല്ല
1) ആസാം, മേഘാലയ, ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ 2) ആദായനികുതിനിയമം അനുസരിച്ച് നോണ്‍ റെസിഡന്റ് സ്റ്റാറ്റസ് ഉള്ളവര്‍ 3) 80 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര് 4) ഇന്ത്യന്‍ സിറ്റിസണ്‍സ് അല്ലാത്തവര്‍.
Post Your Comments