ഇന്ത്യയ്‌ക്കെതിരെ പോരാടുന്ന ഭീകരര്‍ക്കായി അത്യാധുനിക ആയുധങ്ങൾ എത്തിച്ച് നല്‍കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള ഭീകരര്‍ക്കായി പാക് സൈന്യത്തിന്റെ ഭാഗമായുള്ള സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പാണ് ആയുധങ്ങള്‍ എത്തിച്ചു നല്‍കുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യന്‍ സൈന്യത്തോട് പോരാടണമെങ്കില്‍ സൈന്യത്തിന്റേതിന് സമാനമായ വിദേശ നിര്‍മിത ആയുധങ്ങള്‍ ആവശ്യമാണെന്നും, അതിനാല്‍ അത്യാധുനിക യുദ്ധോപകരണങ്ങള്‍ വേണമെന്നും ഭീകരര്‍ പാക് സൈന്യത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ആയുധങ്ങള്‍ വാങ്ങി നല്‍കാനൊരുങ്ങുന്നത്.
അമേരിക്കന്‍ നിര്‍മിത ആയുധങ്ങളായ എം4എ1 തോക്കുകള്‍, എം249 ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍, തെര്‍മല്‍ ഇമാജിങ് സംവിധാനത്തോട് കൂടിയുള്ള തോക്കുകള്‍, ആസ്ട്രേലിയന്‍ നിര്‍മിത ഗ്ലോക്ക്-19 പിസ്റ്റല്‍, രാത്രി കാഴ്ച സാധ്യമാകുന്ന ബൈനോക്കുലറുകള്‍ എന്നിങ്ങനെ ഇന്ത്യൻ സേനയുടെ പക്കലുള്ള പ്രധാന ആയുധങ്ങളാണ് പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് വേണ്ടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം.
Post Your Comments