ഒർലീൻസ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സൈന നെഗ്വാൾ സെമി ഫൈനലിൽ പ്രവേശിച്ചു. വാശിയേറിയ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സൈന അമേരിക്കയുടെ ഇറിസ് വാംഗിനെ 21-19, 17-21, 21-19 ന് പരാജയപ്പെടുത്തി. അതേസമയം ഇന്ത്യയുടെ ഇറാ ശർമയും സെമി ഫൈനലിലെത്തി. ക്വാർട്ടർ ഫൈനലിൽ മരിയ മിറ്റ്സോവ 21-18, 21-13 ന് പരാജയപ്പെടുത്തിയാണ് ഇറാ ശർമ സെമി ബർത്തുറപ്പിച്ചത്.
ഒർലീൻസ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിലെ വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ – സികി റെഡ്ഡി സഖ്യം സെമിയിലെത്തി. അതേസമയം, ഇന്ത്യയുടെ പുരുക്ഷ ഡബിൾസിൽ കൃഷ്ണ പ്രസാദ് – വിഷ്ണു വർധൻ ഗൗദ് സഖ്യവും സെമിയിലെത്തി.
Post Your Comments