COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു;ഇതുവരെ രോഗം ബാധിച്ചത് 12.67 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി അറുപത്തിയേഴ് ലക്ഷം കടന്നിരിക്കുന്നു. ആറ് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 27.78 ലക്ഷം കടന്നിരിക്കുന്നു. പത്ത് കോടിയിലേറെപ്പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുന്നു. 59,000ത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി പത്തൊൻപത് ലക്ഷം കടന്നു. നിലവിൽ 4.21 ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. കഴിഞ്ഞ ദിവസം 257 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1.61 ലക്ഷമായി ഉയർന്നു.

രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടിയിലധികം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ 5.61 ലക്ഷമായി ഉയർന്നു. ബ്രസീലിൽ ഒരു കോടി ഇരുപത്തിനാല് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 80,000ത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ മൂന്ന് ലക്ഷം കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button