പാലക്കാട് : ജനാധിപത്യത്തെ അട്ടിമറിക്കാന്‍ സിപിഎം നടത്തിയ ഗൂഢാലാചനയാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടെന്ന് കെ.സി വേണുഗോപാല്‍. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് കരുതിക്കൂട്ടി ശ്രമം നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐസിസി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നും കെ.സി വേണുഗോപാല്‍ പാലക്കാട്ട് പറഞ്ഞു.
കൃത്രിമ ഭൂരിപക്ഷമുണ്ടാക്കാനുള്ള പരിശ്രമം ആണ് സിപിഎം നടത്തുന്നത്. വസ്തുനിഷ്ഠമായ പരാതിയാണ് കോണ്‍ഗ്രസ് നല്‍കിയത്. 70 ശതമാനം പരാതികളും ശരിയെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ ഇടപെടലാണ് വേണ്ടത്. അതിനാലാണ് എഐസിസി സംഘം നേരിട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
ആഴക്കടല്‍ വിവാദത്തില്‍ നിന്ന് തടി തപ്പാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. സാങ്കേതികത്വം പറഞ്ഞ് തടിയൂരാനുള്ള പരിശ്രമം വിലപ്പോകില്ല. കഴിഞ്ഞ ദിവസം പുറത്ത് വന്ന തെളിവുകള്‍ സര്‍ക്കാരിന്റെ ഗൂഢാലോചന വെളിവാക്കുന്നതാണ്. മന്ത്രി ലത്തീന്‍ സഭയ്ക്ക് എതിരെയാണ്. കള്ളം കയ്യോടെ പിടികൂടിയതിന്റെ ജാള്യത
മറയ്ക്കാനാണ് സഭക്കെതിരായ നീക്കം. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇക്കാര്യത്തില്‍ പൂര്‍ണ കുറ്റക്കാര്‍ ആണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
Post Your Comments