Latest NewsIndiaNews

ബംഗാളിലെ ഏറ്റവും വലിയ അവസരവാദി മമത, വീൽചെറയറിലുള്ള പ്രചാരണം നാടകമെന്ന് സുവേന്ദു അധികാരി

ന്യൂഡൽഹി : ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സുവേന്ദു അധികാരി. നന്ദിഗ്രാമിൽ മമതയെ വീഴ്ത്തും. വീൽചെറയറിലുള്ള മമത യുടെ പ്രചാരണം വലിയ നാടകമാണെന്നും സുവേന്ദു അധികാരി പറഞ്ഞു.

താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല. പാർട്ടി ആവശ്യപ്പെട്ടത് അനുസരിച്ചാണ് നന്ദിഗ്രാമിൽ പോരാടുന്നതെന്നും സുവേന്ദു അധികാരി പറഞ്ഞു. കഴിഞ്ഞ തവണ നന്ദിഗ്രാം ഉൾപ്പട്ടെ പാർലമെൻറ് മണ്ഡലത്തിൽ വിജയിച്ചതാണ്. അതുകൊണ്ട് ജനങ്ങൾ എന്നെ സ്വീകരിക്കും എന്നുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also :  വി.എസിന്റെ സഹോദര പുത്രൻ പാർട്ടി മാറിയെന്ന് യുഡിഎഫ്; അംഗത്വം പീതാംബരന്റെ പ്രതികരണം ഇങ്ങനെ

മമത ബാനർജി വീൽ ചെയറിൽ നടത്തുന്ന പ്രചാരണം നാടകമാണ്. ജനം ഈ നാടകം തിരിച്ചറിയും ജനങ്ങൾക്ക് വേണ്ടത് വികസനമാണ്. കഴിഞ്ഞ പത്ത് കൊല്ലം അവർ ഇവിടെ തൊഴിൽ നല്‍കിയില്ല, വികസനം കൊണ്ടുവന്നില്ല. രണ്ടാം തീയതി ജനത്തിൻ്റെ മറുപടി വ്യക്തമാകുമെന്ന് ഉറപ്പാണെന്ന് സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button