ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി അറുപത് ലക്ഷം കടന്നിരിക്കുന്നു. പത്ത് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 27.66 ലക്ഷം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചിരിക്കുന്നത്. രണ്ട് കോടിയിലധികം പേരാണ് നിലവിൽ ചികിത്സയിലുളളത്.
ബ്രസീലിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 90,000ത്തിലധികം പേർക്കാണ് ഇന്നലെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ ദിവസം രണ്ടായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ ആകെ മരണം മൂന്ന് ലക്ഷത്തി മൂവായിരമായി.
രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ബ്രസീലിന് മുന്നിലുളളത്. യു എസിൽ മൂന്ന് കോടിയിലധികം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നു. മരണസംഖ്യ 5.59 ലക്ഷമായി ഉയർന്നു. എഴുപത് ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്. ഇന്ത്യയിൽ ഒരു കോടി പതിനെട്ട് ലക്ഷം രോഗബാധിതരാണ് ഉളളത്. അമ്പത്തിയൊമ്പതിനായിരം പേർക്കാണ് ഇന്നലെ കൊവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 4,22,596 പേരാണ് ചികിത്സയിലുളളത്. ഇതുവരെ കൊവിഡ് ബാധിച്ച് 1,60,983 പേർ രാജ്യത്ത് മരണപ്പെട്ടു.
Post Your Comments