തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് പുതിയ പ്രചാരണ തന്ത്രവുമായി സിപിഎം. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ സംസ്ഥാനത്ത് വീടുവീടാന്തരം പ്രചാരണത്തിന് ഇറങ്ങാനാണ് പാർട്ടി പദ്ധതിയിടുന്നത്.
പൊതുയോഗങ്ങൾ അവസാനിച്ച ശേഷം ഏപ്രിൽ ഒന്നു മുതൽ സിപിഎം നേതാക്കൾ വീട്ടുമുറ്റങ്ങളിൽ പ്രചാരണത്തിനായി എത്തും. കുടുംബ യോഗങ്ങൾ പൂർത്തിയാക്കിയാണ് നേതാക്കൾ താഴേ തട്ടിലേക്ക് പ്രചാരണത്തിന് ഇറങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി നേതാക്കൾ വീടുകളിലേക്ക് വോട്ട് അഭ്യർത്ഥിച്ച് എത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികൾക്ക് നാളെ തുടക്കം കുറിക്കും.
Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
Post Your Comments