
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. സംസ്ഥാനത്ത് തുടര്ഭരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ആരോഗ്യരംഗത്തെ നേട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഇടതുഭരണം അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ.
”പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഇടതുപക്ഷ സർക്കാർ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. അവിടെ അത്യാധുനിക ചികിൽസാ സംവിധാനങ്ങൾ ഏർപ്പാടാക്കി.32% രോഗികൾ എത്തിയിരുന്ന ഇടങ്ങളിൽ 50% രോഗികൾ എത്തിച്ചേരുന്നു എന്നത് സർക്കാർ ആശുപത്രികളിലെ മാറ്റങ്ങളെ ചൂണ്ടിക്കാണിക്കുന്നു. അതു വഴി സാധാരണക്കാരുടെ ആരോഗ്യ ചിലവുകൾ കുറയ്ക്കുന്നതിനും അതുവഴി അവരുടെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുന്നതിനും സാധിച്ചു. ജില്ലാ ആശുപത്രികളെ സൂപ്പർ സ്പെഷ്യാലിറ്റികളാക്കുകയും 8 ജില്ല, ആശുപത്രികളിൽ കാർഡിയോളജി സൂപ്പർ സ്പെഷ്യാലിറ്റി അടക്കം ഏർപ്പാടാക്കി. കേരള സമൂഹത്തിൻ്റെ രോഗാതുരത ഗണ്യമായി കുറയ്ക്കുന്നതിനു ഈ സർക്കാരിൻ്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. ഇനിയും ഒട്ടേറെ മുന്നേറാനുണ്ട് അതിന് എൽഡിഎഫിൻ്റെ തുടർ ഭരണത്തിന് കഴിയും. കേരള സമൂഹമൊന്നാകെ ഇതിൻ്റെ ഗുണഭോക്താക്കളായി മാറും ” കെ.കെ.ശൈലജ പറഞ്ഞു.
കെ.കെ ശൈലജ ടീച്ചർ രചിച്ച് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ആരോഗ്യം- കേരളം ലോകത്തിനൊപ്പം ഓടിയെത്തിയ കഥ എന്ന ഗ്രന്ഥത്തിൻ്റെ ചർച്ചാ വേദിയിൽ ആരോഗ്യരംഗത്തെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു കെ.കെ ശൈലജ ടീച്ചർ. തിരുവനന്തപുരം കെ.ജി.ഒ ഹാളിൽ ,ഡോ കെ വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ ബി.ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തി. കേരള എ ൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടി എം.എ അജിത് കുമാർ ,കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ എസ് ആർ മോഹനചന്ദ്രൻ ,കെ.ജി.എൻ.എ ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ ചിന്ത പബ്ലിഷേഴ്സ് ജനറൽ മാനേജർ കെ ശിവകുമാർ ,എഡിറ്റർ രഞ്ജിത്ത് ഉൾപ്പെടെയുള്ളവർ സംസാരിച്ചു.
Post Your Comments