കോട്ടയം: കൊവിഡ് പ്രതിസന്ധിയ്ക്കെതിരെ പോരാടാൻ കേന്ദ്ര സർക്കാർ നൽകിയ കിറ്റും ഭക്ഷ്യവസ്തുക്കളും കേരള സർക്കാർ അട്ടിമറിയിലൂടെ സ്വന്തം പേരിലാക്കിയെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്. കേന്ദ്രം നല്‍കുന്ന ആട്ടയും പയറു വര്‍ഗങ്ങളും ഭക്ഷ്യ ധാന്യങ്ങളും ഭക്ഷ്യ എണ്ണയും വാങ്ങിയെടുത്ത് കേരളം അതെല്ലാം സ്വന്തം നേട്ടമാക്കി മാറ്റിയെന്ന് മേരി ജോർജ് പറൗന്നു.
‘ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഇവ നല്‍കുന്നതിന്റെ ചെലവ് കേന്ദ്രമാണ് വഹിക്കേണ്ടത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായും മുകളിലുള്ളവര്‍ക്ക് സൗജന്യ നിരക്കിലും നല്‍കണമെന്നാണ് നിയമം. അത്തരത്തിൽ കേന്ദ്രം നൽകിയ ഭക്ഷ്യവസ്തുക്കളെടുത്താണ് കേരളം കിറ്റുണ്ടാക്കിയത്’.- മേരി ജോർജ് പറയുന്നു.
തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് സഖാക്കൾ പാടിനടക്കുന്ന കാര്യങ്ങളിലും മേരി ജോർജ് വിശദീകരണം നൽകുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ 90 ശതമാനം തുകയും വഹിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും പത്തു ശതമാനം മാത്രമാണ് സംസ്ഥാനത്തിന്റെ വിഹിതമെന്നും ഇവർ വ്യക്തമാക്കുന്നു. കേന്ദ്രഫണ്ട് എടുത്ത് താഴെത്തട്ടിലുള്ളവര്‍ക്ക് നല്‍കിയിട്ട് അത് തങ്ങളുടേതാണെന്നാണ് ഇടതു സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതെന്ന് ഡോ. മേരി ജോർജ് ചൂണ്ടിക്കാട്ടി. മേരി ജോർജ് ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞതിങ്ങനെ:
‘കിറ്റ് നൽകുന്നത് കേന്ദ്രമാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് അവ നൽകുന്നില്ല എന്നൊക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുയോഗങ്ങളില്‍ ഓടിനടന്ന് ചോദിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ നമ്മളെ പോലെ പട്ടിണി കിടക്കുകയല്ല. അവർ ആവശ്യത്തിന് ഭക്ഷ്യ വസ്തുക്കൾ അവിടെ തന്നെ ഉണ്ടാക്കുന്നുണ്ട്. എന്നാൽ, നമ്മുടെ കാര്യം അങ്ങനെ അല്ല. നമുക്ക് ആവശ്യമുള്ളതിന്റെ 15 ശതമാനം പോലും നാം ഉല്പ്പാദിപ്പിക്കുന്നില്ല’.
Post Your Comments