പത്തനാപുരം: അച്ചന്‍കോവിലില്‍ വാഹനപരിശോധനക്കിടെ ബൈക്കില്‍ കടത്താൻ ശ്രമിച്ച വ്യാജചാരായം പിടിച്ചെടുത്തിരിക്കുന്നു. സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിൽ ആയിരിക്കുന്നു. എറണാകുളം വേങ്ങോല പെരുമ്ബാവൂര്‍ അല്ലപ്ര മംഗ്ലായില് പറമ്ബില്‍ വീട്ടില്‍ ദിലീപ് (34), ആര്യങ്കാവ് പ്രിയ എസ്റ്റേറ്റില്‍ 50ാം നമ്ബര്‍ ലയത്തില്‍ താമസിക്കുന്ന തങ്കരാജ് (41) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അച്ചന്‍കോവില്‍ ചെമ്ബനരുവി പാതയില്‍ കഴിഞ്ഞദിവസം രാത്രി നടന്ന വാഹനപരിശോധനയിലാണ് വ്യാജചാരായം കണ്ടെത്തിയിരിക്കുന്നത്. രണ്ടുപേരുടെയും ബൈക്കുകളില്‍ കന്നാസുകളിലായി നിറച്ച നിലയിലായിരുന്നു ചാരായം കണ്ടെത്തിയത് .
Post Your Comments