ന്യൂഡല്‍ഹി : കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. ട്രേഡ് യൂണിയനുകള്‍, ബാര്‍ അസോസിയേഷനുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുളള സംഘടനകള്‍ കര്‍ഷകരുടെ ഇന്നത്തെ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also : ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കായിക ഇനമായി യോഗയെ ഉൾപ്പെടുത്താനൊരുങ്ങി മോദി സർക്കാർ
റോഡ്, റെയില്‍ ഗതാഗതം തടയും. കടകള്‍, മാളുകള്‍, സ്ഥാപനങ്ങള്‍ എന്നിവ അടച്ച് ബന്ദിനോട് സഹകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.
തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുളള സംസ്ഥാനങ്ങളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുന്നത്.
Post Your Comments