ആമസോണിന്റെ പേരില്‍ വരുന്ന സമ്മാന സന്ദേശത്തിന് പിന്നാലെ പോകരുതെന്ന മുന്നറിയിപ്പുമായി വിദഗ്ദര്‍. ആമസോണിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് വില കൂടിയ ഫോണുകള്‍ ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ ലഭിക്കുമെന്ന രീതിയിലുള്ളതാണ് സന്ദേശം. ഇതാണ് വാട്സാപ്പിലും മെസഞ്ചറിലും പ്രചരിക്കുന്നത്. സന്ദേശത്തില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ഒരു സൈറ്റിലേക്കാണ് പോകുന്നത്.
ഇവിടെ ഒരു സര്‍വേയില്‍ പങ്കെടുക്കാമോ എന്ന ചോദ്യമുണ്ടാകും. ഇതിന് ഉത്തരം കൊടുത്താല്‍ വിവിധ ചോദ്യങ്ങളുണ്ടാകും. അതു കഴിഞ്ഞാല്‍ വിവിധ ബോക്സുകള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ സമ്മാനമുണ്ടാകും. ഇത് കിട്ടണമെങ്കില്‍ സന്ദേശം വിവിധ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യണമെന്ന സന്ദേശം കിട്ടും. ഈ സന്ദേശത്തിന് പിന്നാലെ പോയാല്‍ പണവും വ്യക്തി വിവരങ്ങളും നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്റെ യുആര്‍എല്‍ ശ്രദ്ധിച്ചാല്‍ തന്നെ ആമസോണിന്റേതല്ലെന്ന് മനസിലാക്കാന്‍ പറ്റുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments