തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപത്ത് നിന്ന് 300 കിലോ ഹെറോയിനും 5 എകെ 47 തോക്കുകളും 1000 വെടിയുണ്ടകളുമായി പിടിയിലായ മൂന്ന് ശ്രീലങ്കന്‍ മീന്‍പിടിത്ത ബോട്ടുകളെയും അതിലുണ്ടായിരുന്ന 19 പേരെയും തീരസംരക്ഷണ സേന വിഴിഞ്ഞത്ത് എത്തിച്ചു. 3000 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ ആണ് ഇവരില്‍ നിന്ന് പിടികൂടിയിരിക്കുന്നത്.
Read Also : കശ്മീരില്‍ ഭീകരാക്രമണം ; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു
വിഴിഞ്ഞത്ത് എത്തിച്ച ബോട്ടിലുണ്ടായിരുന്നവരെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. ഇക്കഴിഞ്ഞ 18-നാണ് ബോട്ടുകള്‍ തീരസംരക്ഷണ സേന പിടികൂടിയത്. ലക്ഷദ്വീപിന് സമീപം ദുരൂഹ സാഹചര്യത്തില്‍ കണ്ട ഏഴ് ബോട്ടുകള്‍ തീരസംരക്ഷണ സേനയുടെ ഡോണിയര്‍ വിമാനം നിരീക്ഷിക്കുകയായിരുന്നു.ഇതില്‍ എട്ട് ദിവസമായി മിനികോയ് ദ്വീപിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിത്തിരിയുകയായിരുന്ന മൂന്ന് ബോട്ടുകളെ തീര സംരക്ഷണ സേന വിദഗ്ധമായി പിടികൂടുകയായിരുന്നു.
Post Your Comments