Latest NewsKeralaNews

സൈബര്‍ ഗുണ്ടകളെ കൊണ്ടു പുലഭ്യം പറയിക്കുകയാണ് മുഖ്യമന്ത്രി, സമുദായം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് കെ.എല്‍.സി.എ

നുണകള്‍ മാത്രം പറഞ്ഞു മത്സ്യതൊഴിലാളി സമൂഹത്തെ ഇനിയും പറ്റിക്കാമെന്നു കരുതരുത്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വിമർശനവുമായി എന്‍.എസ്.എസ് നേതൃത്വം രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും രംഗത്തെത്തി. കൊല്ലം ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം അപക്വമെന്നും  സ്വന്തം നിലവിട്ടു വിമര്‍ശിക്കുന്നുവെന്നും കെ.എല്‍.സി.എ പറഞ്ഞു.

”സൈബര്‍ ഗുണ്ടകളെ കൊണ്ടു പുലഭ്യം പറയിക്കുകയാണ്, ഇതിനു സമുദായം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും. ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കു പുറത്തുവന്നതിനെപ്പറ്റി അദ്ദേഹത്തിനെന്താണ് പറയാനുള്ളത്. നുണകള്‍ മാത്രം പറഞ്ഞു മത്സ്യതൊഴിലാളി സമൂഹത്തെ ഇനിയും പറ്റിക്കാമെന്നു കരുതരുത്. സത്യം പറയുന്നവരെ ആക്ഷേപിക്കരുതെന്നും കെ.എല്‍.സി.എ കൊല്ലം രൂപത കമ്മിറ്റി വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button