KeralaLatest NewsNews

സോളാർ പീഡനക്കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ല; സർക്കാരിന് തിരിച്ചടിയായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്

സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

കൊച്ചി: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിന്റെ വിശദാംശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഇനി ഇരട്ടി കരുത്ത്; മൂന്ന് റഫേൽ വിമാനങ്ങൾ കൂടി ഈ മാസം രാജ്യത്തെത്തും

ഉമ്മൻ ചാണ്ടിക്കും മറ്റ് നേതാക്കൾക്കും എതിരായ സോളാർ പീഡനക്കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് അടുത്തിടെയാണ് സർക്കാർ ഉത്തരവിറക്കിയത്. 2018 ലാണ് ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് രണ്ടര വർഷം ക്രൈംബ്രാഞ്ച് കേസിൽ അന്വേഷണം നടത്തുകയും പിന്നീട് പരാതിക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് സിബിഐയ്ക്ക് വിടുകയുമായിരുന്നു.

2012 സെപ്റ്റംബർ 19 ന് നാല് മണിക്ക് ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. കൃത്യം നടന്നുവെന്നു പറയുന്ന സമയത്ത് ക്ലിഫ് ഹൗസിലുണ്ടായിരുന്ന പോലീസുകാർ, ജീവനക്കാർ, മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്, മറ്റ് ആളുകൾ എന്നിവരെ ചോദ്യം ചെയ്തിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പീഡനം നടന്നു എന്ന് പറയുന്ന സമയത്ത് ഉമ്മൻ ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

Read Also: സ്വന്തം മൂക്കിന് കീഴിൽ നടക്കുന്ന കാര്യങ്ങൾ കാണാൻ അല്ലേലും പിണറായി വിജയന് സാധിക്കില്ല ; കെ സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button