KeralaLatest NewsIndiaNews

കാട്ടാക്കടയിൽ സിപിഎം- കോൺഗ്രസ് സംഘർഷം

തിരുവനന്തപുരം : കാട്ടാക്കടയിൽ സിപിഎം- കോൺഗ്രസ് സംഘർഷം. യുഡിഎഫ് സ്ഥാനാർത്ഥി മലയിൻകീഴ് വേണുഗോപാലിന്റെ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞതോടെയാണ് പ്രദേശത്ത് സംഘർഷമുണ്ടായത്. രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം.

Read Also : പ്രമുഖ നടി ഷക്കീല കോൺഗ്രസിൽ ചേർന്നു

തെരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വേണുഗോപാലിന്റെ വാഹനം സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. പര്യടന വാഹനത്തിൽ നിന്നും ഇറങ്ങി വേറെ വാഹനത്തിൽ പോകണമെന്ന് സിപിഎം പ്രവർത്തകർ വേണുഗോപാലിനോട് ആവശ്യപ്പെട്ടു. തുടർന്നാണ് സംഘർഷമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button