COVID 19Latest NewsIndiaNews

രാജ്യത്ത് കോവിഡ്​ വ്യാപനം അതിതീവ്രമാകുമെന്ന്​ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ്​ വ്യാപനം ഏപ്രില്‍ രണ്ടാം വാരത്തോടെ അതിതീവ്രമാകുമെന്ന്​ സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ റിപ്പോര്‍ട്ട്​. കോവിഡ് ഇനിയും രണ്ടു മാസത്തിലേറെ നിലനില്‍ക്കും. 25 ലക്ഷം പേര്‍ക്കെങ്കിലും ഇത്​ വന്നേ രണ്ടാം തരംഗം പിന്‍വാങ്ങൂ എന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു .

Read Also : കശ്മീരില്‍ ഭീകരാക്രമണം ; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ഫെബ്രുവരി 15 മുതലാണ്​ രണ്ടാം തരംഗം എത്തിയതായി കണക്കാക്കുന്നത്​. 100 ദിവസം നീണ്ടുനില്‍ക്കും. ഇനിയും ലോക്​ഡൗണും സഞ്ചാര നിയന്ത്രണവുമായി തുടരുന്നത്​ ഫലം നല്‍കില്ലെന്നും പകരം വാക്​സിന്‍ അതിവേഗം എല്ലാവരിലും എത്തിക്കണമെന്നും എസ് ബി ഐ റിപ്പോര്‍ട്ട്​ ആവശ്യപ്പെടുന്നു.

നിലവില്‍ രാജ്യത്ത് ശരാശരി പ്രതിദിനം 34 ലക്ഷം പേരാണ്​ വാക്​സിന്‍ സ്വീകരിക്കുന്നത്​. ഇത്​ 40-45 ലക്ഷമായി ഉയര്‍ത്തണം. 45 വയസ്സിന് മുകളിലുള്ളവര്‍ക്ക്​ നാലു മാസത്തിനകം വാക്​സിന്‍ നല്‍കുന്നത്​ പൂര്‍ത്തിയാക്കണമെന്നും റിപ്പോര്‍ട്ട്​ നിര്‍ദേശിക്കുന്നു.

അരലക്ഷം പിന്നിട്ട്​ കുതിക്കുന്ന ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേരിലാണ്​ പുതുതായി രോഗ ബാധ സ്​ഥിരീകരിച്ചത്​. അഞ്ചു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്​. മഹാരാഷ്​ട്രയില്‍ മാത്രം 24 മണിക്കൂറിനിടെ ഇത്​ 31,000 ലേറെയാണ്​. 18 സംസ്​ഥാനങ്ങളില്‍ കൊറോണ വൈറസിന്‍റെ വകഭേദം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button