ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ഏപ്രില്‍ പകുതിയോടെ ശക്തി പ്രാപിക്കുമെന്ന് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫെബ്രുവരി മുതല്‍ ദിവസേനെയുള്ള കോവിഡ് കേസുകളില്‍ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും രണ്ടാം തരംഗത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെബ്രുവരി 15 മുതല്‍ 100 ദിവസത്തേക്ക് ഇത് നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Read Also : രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
മാര്‍ച്ച് 23 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷത്തോളമായെന്നാണ് റിപ്പോര്‍ട്ട് . ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഏപ്രില്‍ പകുതിയോടെ കേസുകള്‍ ഇരട്ടിയിലാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 28 പേജുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ എസ്ബിഐ പുറത്തുവിട്ടിരിക്കുന്നത്. തദ്ദേശീയമായി ഏര്‍പ്പെടുത്തുന്ന ലോക്ക് ഡൗണുകള്‍ രോഗ പകര്‍ച്ച തടയാന്‍ സഹായിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക പോംവഴി കൂട്ടവാക്സിനേഷനാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Post Your Comments