KeralaLatest NewsIndia

കൊച്ചിയിൽ നഴ്‌സുമാരെ കുവൈറ്റിലേയ്ക്ക് നിയമിച്ചിരുന്ന ഏജന്‍സിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ്

പി. ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്.

കൊച്ചി: മാത്യു ഇന്റര്‍നാഷണല്‍ റിക്രൂട്ടിംഗ് ഏജന്‍സിയുടെ കൂടുതല്‍ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും.. 150 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഏഴരക്കോടിയുടെ സ്വത്ത് നിലവില്‍ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. പി. ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്.

അമിത തുക ഈടാക്കി നഴ്‌സുമാരെ കുവൈറ്റിലേയ്ക്ക് നിയമിച്ചിരുന്ന ഏജന്‍സി ആയിരുന്നു ഇവര്‍. 19,500 രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസിനത്തില്‍ ഒരാളില്‍ നിന്ന് ഈടാക്കാവുന്നത്. സ്ഥാപനത്തിന് കരാറുണ്ടായിരുന്നത് 400 നഴ്സുമാരുടെ റിക്രൂട്ട്മെന്റിനാണ്.

read also: മലയാളി യുവതി ജോലി തേടിയത് യുഎഇയിലെ ആയുർവേദ കേന്ദ്രത്തിൽ , ചെന്നെത്തിയത് ഞെട്ടിക്കുന്ന സ്ഥലത്ത്

എന്നാല്‍ പരിശോധനയില്‍ ഏജന്‍സി 20 ലക്ഷം രൂപ വരെ ഈടാക്കിയതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ ഹവാലയായി കുവൈറ്റിലേക്ക് റിക്രൂട്ട്‌മെന്റിലൂടെ ശേഖരിച്ച 205 കോടിയോളം രൂപ എത്തിച്ചതായും കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button