Latest NewsKeralaNewsIndia

കേരളത്തിലെ ജനങ്ങളോട് മലയാളത്തിൽ നന്ദിയറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കൊച്ചി : കേരളത്തിലെത്തിയ അമിത് ഷാ സംസ്ഥാനത്തെ നാലിടങ്ങളിലാണ് ഇന്നലെ പ്രചാരണ പരിപാടി നടത്തിയത്. പരിപാടികൾക്ക് പിന്തുണ നൽകിയ ജനലക്ഷങ്ങളോട് മലയാളത്തിലാണ് അദ്ദേഹം നന്ദിയറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു സന്ദേശം.

Read Also : കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിംഗിനായി ഇനി പുതിയ ആപ്പ്

‘നന്ദി കേരളം’ എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇതോടൊപ്പം കേരളത്തെ കാവിക്കടലാക്കി മാറ്റിയ ജനസാഗരങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ, കാഞ്ഞിരപ്പള്ളി, ചാത്തന്നൂർ, മലമ്പുഴ എന്നിവിടങ്ങളിൽ നടന്ന പരിപാടിയിലാണ് അമിത് ഷാ പങ്കെടുത്തത്.

തൃപ്പൂണിത്തുറയിലും മലമ്പുഴയിലും റോഡ് ഷോയും ചാത്തന്നൂരിലും കാഞ്ഞിരപ്പളളിയിലും പൊതു പരിപാടിയുമാണ് സംഘടിപ്പിച്ചത്. ലക്ഷക്കണക്കിന് ജനങ്ങളാണ് അമിത് ഷായുടെ പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയിൽ ഇടത് സർക്കാരിന്റെ ദുർഭരണത്തെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button