MollywoodLatest NewsCinemaNews

‘വൂൾഫ്’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

ജി ആർ ഇന്ദുഗോപന്റെ ചെറുകഥാ ആസ്പദമാക്കി ഷാജി അസിസ് സംവിധാനം ചെയ്യുന്ന ‘വൂൾഫ്’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. നടി മഞ്ജു വാര്യരാണ് പോസ്റ്റർ പുറത്തുവിട്ടത്. നേരത്തെ തന്നെ സിനിമയുടെ ഫോട്ടോസുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പോസ്റ്ററും ശ്രദ്ധേയമാകുന്നു.

സന്തോഷ് ദാമോദരൻ നിർമിക്കുന്ന ചിത്രത്തിൽ സംയുക്ത മേനോൻ, അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം ത്രില്ലർ ഗണത്തിൽ പ്പെടുന്നതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചുരുങ്ങിയ കഥാപാത്രങ്ങൾ മാത്രമുള്ള ഇമോഷണൽ ത്രില്ലർ ആയിരിക്കും വൂൾഫ്. ഫായിസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

shortlink

Post Your Comments


Back to top button