കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കുന്ന വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മയുടെ ചിഹ്നം കുഞ്ഞുടുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് വാളയർ കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് ചിഹ്നം അനുവദിച്ചത്. കുഞ്ഞുടുപ്പ് ചിഹ്നം അനുവദിച്ച് തരണമെന്ന് വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മ തെരഞ്ഞെടുപ്പ് കമ്മീഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കമ്മീഷൻ ചിഹ്നം അനുവദിച്ചത്.
‘ഫ്രോക്ക്’ ആണ് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതെന്ന് വാളയാർ സമര സമിതി സംഘാടകൻ സി. ആർ നീലകണ്ഠൻ അറിയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കുന്നത്.
Read Also: ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിന്റിംഗ് : വില 450 കോടി രൂപ
വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട തന്റെ പെൺമക്കളുടെ നീതിയ്ക്ക് വേണ്ടിയാണ് ധർമ്മടത്ത് മുഖ്യമന്ത്രിയ്ക്കെതിരെ മത്സരിക്കുന്നതെന്ന് അമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രചാരണത്തിനായുള്ള പണം കണ്ടെത്താനും അമ്മ സാമൂഹമാദ്ധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചിരുന്നു.
തുടർ ഭരണമായാലും ഭരണം മാറി വന്നാലും തനിക്ക് നീതി ലഭിക്കുന്നതുവരെ സമരം നടത്തുമെന്നാണ് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ നിലപാട്.
Post Your Comments