Latest NewsKeralaNews

കോണ്‍ഗ്രസുകാരെല്ലാവരും ബി.ജെ.പിക്കാരാകുന്നു, ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം;  യഥാര്‍ത്ഥ  കോണ്‍ഗ്രസുകാര്‍ ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പമാണ് നില്‍ക്കുകയെന്ന് കോടിയേരി ബാലകൃഷ്ണന്‍. പി.സി ചാക്കോയും കെ.സി റോസക്കുട്ടിയും അടക്കമുള്ളവര്‍ അതാണ് തെളിയിക്കുന്നത്. കൂടുതല്‍ കോണ്‍ഗ്രസുകാര്‍ വരുംനാളുകളില്‍ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും കോടിയേരി പറഞ്ഞു.

Read Also : ക്ഷേമ പെൻഷൻ 3,500 രൂപയാക്കും, ബിപിഎൽ കുടുംബങ്ങൾക്ക് 6 സൗജന്യ സിലിണ്ടർ; വമ്പൻ പ്രഖ്യാപനവുമായി എൻഡിഎയുടെ പ്രകടന പത്രിക

‘ഇടതുപക്ഷം ജയിച്ചാല്‍ മാത്രമേ കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ നിലനില്‍ക്കൂ. കോണ്‍ഗ്രസ് തോറ്റാല്‍ ബിജെപിയാകുമെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് ജയിച്ചാലും ബിജെപിയാകും. അതാണ് രാജ്യത്തെ അനുഭവം. 35 സീറ്റ് നേടിയാല്‍ ഭരണം പിടിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നത് അതുകൊണ്ടാണ്. ബാക്കിയുള്ള എം.എല്‍.എമാരെ കോണ്‍ഗ്രസില്‍നിന്ന് വാങ്ങാനാണ് പരിപാടി. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ മരുന്നിനുകൂട്ടാന്‍പോലും ഒരാള്‍ ബി.ജെ.പിയില്‍നിന്ന് ജയിക്കില്ല. നേമത്ത് കഴിഞ്ഞ തവണ തുറന്ന അക്കൗണ്ട് ഇത്തവണ പൂട്ടും’ .

‘കഴിഞ്ഞ തവണ നേമത്ത് പരീക്ഷിച്ച തന്ത്രമാണ് കോണ്‍ഗ്രസ് ഇത്തവണ വട്ടിയൂര്‍ക്കാവില്‍ പയറ്റുന്നത്. വട്ടിയൂര്‍ക്കാവില്‍ ആരും അറിയാത്ത, കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആളെ സ്ഥാനാര്‍ത്ഥിയാക്കിയത് അതുകൊണ്ടാണ്. സംസ്ഥാനത്ത് മൂന്നിടത്ത് ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളില്ലാത്തതില്‍ ദുരൂഹതയുണ്ട്. സി.പി.എമ്മിനെതിരെ ബി.ജെ.പി നിരന്തരം ആക്രമണം അഴിച്ചുവിടുന്ന തലശേരിയില്‍ ബി.ജെ.പി എല്‍.ഡി.എഫിന് വോട്ടു ചെയ്യുമെന്ന് കോണ്‍ഗ്രസ് പറയുന്നത് ജനം വിശ്വസിക്കില്ല. ആര്‍.എസ.്എസ് വോട്ട് എല്‍.ഡി.എഫിന് വേണ്ടെന്ന് ഇ എം എസ് പരസ്യമായി പ്രഖ്യാപിച്ച സ്ഥലം കൂടിയാണ് തലശേരി’ എന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button