Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsIndia

‘പ്രവർത്തികൊണ്ട് നിങ്ങൾ മതതീവ്രവാദികളെ പോലെയാണ്’; കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജിതിൻ ജേക്കബ്

മതവിശ്വാസത്തേയും, ആചാരങ്ങളെയും അനുഷ്‌ടാനങ്ങളെയും പരിഹസിക്കുകയും അതേസമയം, കല്ലിൽ പണിത കമ്മ്യൂണിസ്റ്റുകാരുടെ സ്മാരകത്തിൽ വേറൊരു ആശയം വിശ്വസിക്കുന്ന ഒരാൾ കയറിയാൽ അത് കമ്മ്യൂണിസ്റ്റ്‌ വിശ്വാസ പ്രകാരം ആചാര ലംഘനം ആണെന്നു കരുതുകയും ചെയ്യുന്നവരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജിതിൻ കെ. ജേക്കബ്. പ്രവർത്തികൊണ്ട് നിങ്ങൾ മതതീവ്രവാദികളെ പോലെ തന്നെയാണ് പറയുകയാണ് ജിതിൻ തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പ്രസക്തഭാഗം:

ഭൗതിക വാദം പ്രസംഗിച്ചു നടക്കുന്ന കമ്മ്യൂണിസ്റ്റുകാർക്ക് കല്ലിൽ പണിത് വെച്ചതൊക്കെ കാണുമ്പോൾ വികാരം കൊള്ളുമത്രെ. അപ്പോൾ പിന്നെ നിങ്ങൾ എന്തിനാണ് മതവിശ്വാസത്തേയും, ആചാരങ്ങളെയും അനുഷ്‌ടാനങ്ങളെയും പരിഹസിക്കുന്നത്? കല്ലുകൊണ്ട് പണിത ഒരു സ്മാരകത്തിൽ വേറൊരു ആശയം വിശ്വസിക്കുന്ന ഒരാൾ കയറിയാൽ അത് കമ്മ്യൂണിസ്റ്റ്‌ വിശ്വാസ പ്രകാരം ആചാര ലംഘനം ആണത്രേ. ഈ രക്തം തിളയ്ക്കാൻ വേണ്ടി അവിടെയുള്ളത് കല്ലുകൊണ്ട് നിർമിച്ച സ്മാരകം അല്ലേ.. അതും വലിയ പഴക്കം ഒന്നുമില്ലാത്ത നിർമിതിയും. അതോ ഇനി കമ്മ്യൂണിസ്റ്റ്‌ ആരാധനാലയങ്ങളിൽ ചെല്ലുന്ന എല്ലാവർക്കും രോഗശാന്തിയൊക്കെ പോലെ രക്തം തിളയ്ക്കുന്ന അനുഭവം ഉണ്ടാകുമോ?

Also Read:ലൗ ജിഹാദ് തടയാന്‍ ഉത്തര്‍പ്രദേശ് മോഡല്‍ നിയമനിര്‍മ്മാണം നടത്തും ; ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

വിശ്വാസത്തിനെതിരെയും ആചാരങ്ങൾക്കെതിരെയും കടന്നുകയറ്റം ഉണ്ടാകുമ്പോൾ മതവിശ്വാസികൾ വികാരപ്രകടനവും രക്തം തിളയ്ക്കലും ഒന്നും ഉണ്ടാക്കാൻ പാടില്ല, പക്ഷെ കമ്മ്യൂണിസ്റ്റ്‌ ആചാരങ്ങൾക്കെതിരെയോ, ആരാധനാലയങ്ങൾക്ക് നേരെയോ, ആചാര്യൻമാർക്ക് നേരെയോ വിമർശനം ഉണ്ടായാൽ വികാരം ഉണ്ടാകുകയും രക്തം തിളയ്ക്കുകയും ചെയ്യുമത്രെ.. എന്തൊരു ഇരട്ടതാപ്പാ ഇതൊക്കെ? പ്രവർത്തികൊണ്ട് നിങ്ങൾ മതതീവ്രവാദികളെ പോലെ തന്നെയാണ്. ഞങ്ങളുടെ വിശ്വാസം മാത്രമാണ് ശരി, ബാക്കിയുള്ള വിശ്വാസങ്ങൾ എല്ലാം തെറ്റാണ്. പാർട്ടിക്ക് തെറ്റ് പറ്റില്ല, നേതാക്കന്മാരൊക്കെ പുണ്യവാളന്മാരാണ്..മതത്തെ വിമർശിച്ചാൽ കൈവെട്ടും എങ്കിൽ കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ സ്വത്തിനെ കുറിച്ച് ചോദിച്ചാൽ 51 വെട്ട് വെട്ടി കൊല്ലും.. പിന്നെ എന്ത് വ്യത്യാസം ആണുള്ളത്? മതവിശ്വാസികൾ ആരാധിക്കുന്നത് മനുഷ്യ കുലത്തിനു ദ്രോഹം ചെയ്യാത്ത ദൈവങ്ങളെ ആണെങ്കിൽ, കമ്മ്യൂണിസ്റ്റുകാർ ആരാധിക്കുന്നത് കോടിക്കണക്കിന് മനുഷ്യരെ കൊന്ന് തള്ളിയ സ്റ്റാലിനെയും, ലെനിനെയും, മാവോയെയും ഒക്കെയാണ്. ആ നരഭോജികളുടെ ഫോട്ടോയാണ് ഇവിടുത്തെ പാർട്ടി ആപ്പീസുകളിൽ മുഴുവനും. മറ്റുനാടുകളിൽ ഇവരെ തുടച്ചു നീക്കിയ ജനകീയ മുന്നേറ്റം ഇവിടെയും സംഭവിക്കും. പക്ഷെ അതിന് തുടർഭരണം ഉണ്ടാകണം എന്ന് മാത്രം.

https://www.facebook.com/jithinjacob.jacob/posts/3723099821093129

shortlink

Related Articles

Post Your Comments

Related Articles


Back to top button