ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി നാൽപത്തിയേഴ് ലക്ഷം കടന്നിരിക്കുന്നു. മരണസംഖ്യ 27.45 ലക്ഷം കടന്നു. പത്ത് കോടി പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഒരു കോടി പതിനേഴ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാൽപതിനായിരത്തിലധികം പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.1.60 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു. മൂന്നര ലക്ഷത്തിലധികം പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
രോഗികളുടെ എണ്ണത്തിൽ അമേരിക്കയും, ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ 3,06,34,211 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ 5.56 ലക്ഷമായി ഉയർന്നു. എഴുപത് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. ബ്രസീലിൽ ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്.80,000ത്തിലധികം പേർക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്.2.98 ലക്ഷം പേർ മരിച്ചു.
Post Your Comments