MollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentNews Story

മറ്റുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം എന്തിന് ഞാൻ ഏറ്റെടുക്കണമെന്ന് ടൊവിനോ

സോഷ്യൽ മീഡിയകളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട നടൻ ടൊവിനോയുടെ ഒരു പ്രെസ്സ് മീറ്റുണ്ട്. കൃത്യമായ നിലപാടുകൾ സ്വന്തമായിട്ടുള്ള ഒരു നടനാണെന്ന് ടോവിനോ മുൻപ് പ്രളയ സമയത്ത് തന്നെ തെളിയിച്ച ഒരു കാര്യമാണ്. ഈ പ്രെസ്സ് മീറ്റ് അതിനെ വീണ്ടും ഉറപ്പിക്കുന്നുണ്ട്. രാഷ്ട്രീയത്തേക്കുറിച്ച് തലങ്ങും വിലങ്ങും ചോദിക്കുന്ന റിപ്പോർട്ടർമാരെ അക്ഷരാർത്ഥത്തിൽ വായടപ്പിച്ചുകൊണ്ടാണ് ടോവിനോയുടെ മറുപടി. കള എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി ടോവിനോയും ടീമംഗങ്ങളും നടത്തിയ പ്രെസ്സ് മീറ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

Also Read:ഉടുമ്പഞ്ചോലയില്‍ എംഎം മണി തോല്‍ക്കുമെന്ന് മനോരമ ന്യൂസ് സര്‍വ്വേ, വസ്തുതകൾ ഇങ്ങനെ

മറ്റുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം എന്തിന് ഞാൻ ഏറ്റെടുക്കണം, ഞാൻ ഞാൻ ചെയ്തതിന്റെ മാത്രം റെസ്പോസിബിലിറ്റി ഏറ്റെടുത്താൽ പോരെ എന്നാണ് ടോവിനോയുടെ ചോദ്യം. യഥാർത്ഥ ജീവിതത്തിലും അങ്ങനെയല്ലേ നമ്മളൊക്കെ ചിന്തിക്കേണ്ടത്. നമ്മളെക്കുറിച്ച് പലരും പലതും ചിന്തിക്കാം പറയാം നമ്മൾ അതല്ലാത്തിടത്തോളം നമ്മളെന്തിനു അതാലോചിച്ചു ഉള്ള സന്തോഷം കളയണം അല്ലെ.. ഒരാളുടെ നിലപാടിനെ കൃത്യമായി മാനിക്കാൻ പഠിക്കുമ്പോഴല്ലേ നമ്മളൊരു നല്ല മനുഷ്യനാകുന്നത്. നല്ല ഒരു മാധ്യമപ്രവർത്തകനാകുന്നത്. മലയാള സിനിമാ നായകന്മാരിൽ കൃത്യമായ അഭിപ്രായങ്ങൾ എപ്പോഴും രേഖപ്പെടുത്താറുണ്ട് ടോവിനോ. കള ഈ മാസം ഇരുപത്തഞ്ചാം തിയ്യതിയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വയലൻസ് ഉം സെക്സ് ഉം ഒക്കെ ചേർന്ന ഒരു കഥയാണ് കളയുടേത് എന്നാണ് സൂചനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button