ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വോട്ട് പിടിക്കാനും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുമായും കോടികളുടെ കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന ആരോപണത്തിൽ വ്യാപകമായ റെയ്ഡുമായി കേന്ദ്ര ഏജന്‍സികളായ ആദായനികുതി-ഇ.ഡി. ഡി.എം.കെ, മക്കള്‍ നീതിമയ്യം ഉള്‍പ്പെടെ വിവിധ കക്ഷി നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി-ഇ.ഡി അധികൃതരുടെ മിന്നല്‍ പരിശോധന.
read also:ലഹരിമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: ഒരാൾകൂടി അറസ്റ്റിൽ
നടനും മക്കള്‍ നീതിമയ്യം പ്രസിഡന്റുമായ കമല്‍ ഹാസന് യാത്രചെയ്തിരുന്ന വാഹനം തഞ്ചാവൂരില്‍വെച്ച് തടഞ്ഞുനിര്‍ത്തി തെരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡ് പരിശോധിച്ചു. ഇതിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. നാഗപട്ടണത്തും തിരുപ്പൂണ്ടിയിലും നടന്റെ പ്രചാരണ വാഹനം പരിശോധിച്ചിരുന്നു. കമല്‍ ഹാസെന്റ തെരഞ്ഞെടുപ്പ് പ്രചാരണ മുന്നേറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ് നാടകമെന്ന് നീതിമയ്യം സെക്രട്ടറി മുരളി അബ്ബാസ് അറിയിച്ചു.
എന്നാൽ കമല്‍ ഹാസനുമായി അടുത്ത ബന്ധമുള്ളതും വ്യവസായ പ്രമുഖനുമായ തിരുച്ചി കെ.കെ നഗര്‍ തെന്റല്‍ നഗര്‍ ലേറോണ് മൊറൈസിെന്റ വസതിയിലും സ്ഥാപനങ്ങളിലും ആദായനികുതി അധികൃതര്‍ പരിശോധന നടത്തിയത്തിൽ നിന്നും കോടികളുടെ കറന്‍സിയും രേഖകളും പിടിച്ചെടുത്തതായാണ് വിവരം.
Post Your Comments