കണ്ണൂർ: ഇടത് സർക്കാരിന്റെ ഭരണത്തിന് എതിരെ ജനവികാരം ശക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അധികാരത്തിൽ തുടരരുത് എന്ന് കേരളം ചിന്തിക്കുന്നു. അത് അട്ടിമറിക്കാനാണ് വ്യാജ വോട്ടർമാരെ ചേർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
4 ലക്ഷം വ്യാജ വോട്ടുകൾ വോട്ടർ പട്ടികയിലുണ്ട്. ഓരോ മണ്ഡലത്തിലും 1500 മുതൽ 6000 വരെ വ്യാജ വോട്ടർമാരാണുള്ളത്. ഒരേ ഫോട്ടോയിൽ ഒന്നിലധികം വോട്ടർമാരുണ്ട്. രേഖകൾ കണ്ടപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
Read Also: ജനങ്ങളെ കൊള്ളയടിച്ചുള്ള ഭരണമാണ് ഉദ്ധവ് താക്കറെയുടേത്; രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്
തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നു. മുഴുവൻ ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി വേണം. ഇത്തവണ കള്ളവോട്ട് ചെയ്യാൻ അനുവദിക്കില്ല. പ്രതിപക്ഷം ഇത് കണ്ടെത്തിയില്ലെങ്കിൽ വ്യാജ വോർട്ടർ ബൂത്തിൽ എത്തുമായിരുന്നു. മാദ്ധ്യമങ്ങളെ പിണറായി വിജയൻ പരസ്യം വാരിക്കോരി കൊടുത്ത് സ്വാധീനിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സർവ്വേ ഫലങ്ങളിൽ വിശ്വാസമില്ല. യഥാർത്ഥ സർവ്വേ ജനങ്ങളുടേതാണ്. അത് ഏപ്രിൽ 6 ന് നടക്കും. സർവ്വേകൾക്ക് വല്ല സ്വാധീനവുമുണ്ടോയെന്ന് കണ്ടറിയാം. യുഡിഎഫ് അധികാരത്തിൽ വന്നാൽ സർക്കാരിന്റെ എല്ലാ അഴിമതിയും അന്വേഷിക്കുമെന്നും അഴിമതി പുറത്ത് കൊണ്ട് വരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments