KeralaLatest NewsIndiaNews

വ​നി​ത കമ്മീഷനിൽ തീർപ്പാകാതെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 11,187 കേ​സു​ക​ള്‍ ; വി​വ​രാ​വ​കാ​ശ രേ​ഖ പുറത്ത്

കൊ​ച്ചി : സംസ്ഥാനത്ത് വ​നി​ത കമ്മീഷനിൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 11,187 കേ​സു​ക​ള്‍. 2017 മേ​യ് 22 മു​ത​ല്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 12 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഈ ​കാ​ല​യ​ള​വി​ല്‍ തീ​ര്‍​പ്പാ​ക്കി​യ​ത് 46 ശ​ത​മാ​നം കേ​സു​ക​ളെ​ന്നും വി​വ​രാ​വ​കാ​ശ രേ​ഖ.

Read Also :  തമിഴ്‌നാട്ടിൽ ​​ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒറ്റക്കെട്ടായി സി.​പി.​എ​മ്മും കോ​ണ്‍​ഗ്ര​സും മു​സ്​​ലിം​ലീ​ഗും

ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ല​ഭി​ച്ച​തും തീ​ര്‍​പ്പാ​ക്കി​യ​തും​ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്. ഇവിടെ ല​ഭി​ച്ച 8055 കേ​സു​ക​ളി​ല്‍ 3648 എ​ണ്ണം തീ​ര്‍​പ്പാ​ക്കി. ആ​കെ 22,150 കേ​സു​ക​ളാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ കി​ട്ടി​യ​ത്. തീ​ര്‍​പ്പാ​ക്കി​യ​ത് 10,263 എ​ണ്ണം.

നാ​ല് അം​ഗ​ങ്ങ​ളു​ടേ​തു​ള്‍​പ്പെ​ടെ ശമ്പള ഇ​ന​ത്തി​ലെ ചെ​ല​വ് 2,12,36,028 രൂ​പ​യാ​ണ്. ഓ​ണ​റ്റേ​റി​യം, യാ​ത്ര​ബ​ത്ത, ടെ​ലി​ഫോ​ണ്‍ ചാ​ര്‍​ജ്, എ​ക്സ്പെ​ര്‍​ട്ട് ഫീ, ​മെ​ഡി​ക്ക​ല്‍ റീ​ഇം​പേ​ഴ്സ്മെന്‍റ് ഇ​ന​ങ്ങ​ളി​ലാ​യി ക​മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ന്‍ എം.​സി. ജോ​സ​ഫൈ​ന്‍ കൈ​പ്പ​റ്റി​യ​ത് 53,46,009 രൂ​പ​യാ​ണ്.

അം​ഗ​ങ്ങ​ളാ​യ ഇ.​എം. രാ​ധ 41,70,929 രൂ​പ​യും അ​ഡ്വ. എം.​എ​സ്. താ​ര 39,42,284 രൂ​പ​യും ഷാ​ഹി​ദ ക​മാ​ല്‍ 38,89,123 രൂ​പ​യും അ​ഡ്വ. ഷി​ജി ശി​വ​ജി 38,87,683 രൂ​പ​യും കൈ​പ്പ​റ്റി. ഇ.​എം. രാ​ധ, ഷാ​ഹി​ദ ക​മാ​ല്‍ എ​ന്നി​വ​ര്‍ മെ​ഡി​ക്ക​ല്‍ റീ ​ഇം​പേ​ഴ്സ്മെന്‍റ് ഇ​ന​ത്തി​ല്‍ തു​ക സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ള്‍

കൊ​ല്ലം -1734, പ​ത്ത​നം​തി​ട്ട -404, ആ​ല​പ്പു​ഴ -1022, കോ​ട്ട​യം -571, ഇ​ടു​ക്കി -380, എ​റ​ണാ​കു​ളം -1096, തൃ​ശൂ​ര്‍ -514, പാ​ല​ക്കാ​ട് -389, മ​ല​പ്പു​റം -288, കോ​ഴി​ക്കോ​ട് -437, വ​യ​നാ​ട് -141, ക​ണ്ണൂ​ര്‍ -288, കാ​സ​ര്‍​കോ​ട്​ -216.

shortlink

Related Articles

Post Your Comments

Related Articles


Back to top button