
ഇന്റർമിലാൻ സ്‌ട്രൈക്കർ റൊമേലൂ ലൂക്കാക്കൂ ദേശീയ ടീമിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കളിക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്നാണ് താരം നാളെ നടക്കുന്ന വെയ്ൽസിനെതിരായ മത്സരത്തിൽ ബെൽജിയത്തിനായി ഇറങ്ങുന്നത്. നേരത്തെ ഇന്റർമിലാന്റെ നാല് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മിലാന്റെ മത്സരങ്ങൾ മാറ്റിവെക്കുകയും താരങ്ങളോട് ക്വാറന്റൈനിൽ പോകാനും ക്ലബ് നിർദ്ദേശിച്ചിരുന്നു.
മിലാനിലുള്ള ലൂക്കാക്കു ഇന്ന് ബെൽജിയത്തിനൊപ്പം ചേരും. നാളെ അർധരാത്രിയാണ് ബെൽജിയത്തിന്റെ ആദ്യ മത്സരം. രണ്ടാം മത്സരം ശനിയാഴ്ച ചെക്ക് റിപ്പബ്ലിക്കിനോടും മൂന്നാം മത്സരം ബെലാറസിനെയും നേരിടും. ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തിന്റെ ക്യാപ്റ്റൻ ഈഡൻ ഹസാർഡ് വിറ്റ് സൽ എന്നിവരും പരിക്കിനെ തുടർന്ന് ഇന്നിറങ്ങില്ല.
Post Your Comments