Latest NewsKeralaNewsIndia

തമിഴ്‌നാട്ടിൽ ​​ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒറ്റക്കെട്ടായി സി.​പി.​എ​മ്മും കോ​ണ്‍​ഗ്ര​സും മു​സ്​​ലിം​ലീ​ഗും

ചെ​ന്നൈ : കേ​ര​ള​ത്തി​ല്‍ ത​മ്മി​ല്‍​ത​ല്ലു​ന്ന സി.​പി.​എ​മ്മും കോ​ണ്‍​ഗ്ര​സും മു​സ്​​ലിം​ലീ​ഗും അ​തി​ര്‍​ത്തി ക​ട​ന്ന്​ ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക്​ ക​ട​ന്നാ​ല്‍ ഒ​രു​മി​ച്ച്‌​ കൈ​കോ​ര്‍​ത്ത്​ പ്ര​ചാ​ര​ണ​രം​ഗ​ത്ത്​ നീ​ങ്ങു​ന്ന​ത്​ കാ​ണാം. പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളി​ലും പ്ര​ക​ട​ന​ങ്ങ​ളി​ലും നോ​ട്ടീ​സു​ക​ളി​ലും പോ​സ്​​റ്റ​റു​ക​ളി​ലും പാ​ര്‍​ട്ടി പ​താ​ക​ക​ളും ചി​ഹ്ന​ങ്ങ​ളും ഒ​ന്നി​ച്ചു​കാ​ണാ​നാ​വും.

Read Also : വിവാഹ ചടങ്ങിനിടയില്‍ ബാല്‍ക്കണി തകര്‍ന്ന് വീണ് ഒരാൾ മരിച്ചു , നിരവധി പേർക്ക് പരിക്ക് 

കോ​ണ്‍​ഗ്ര​സിന്റെ ത്രി​വ​ര്‍​ണ പ​താ​ക​യും സി.​പി.​എം- സി.​പി.ഐ ക​ക്ഷി​ക​ളു​ടെ ചെങ്കൊടികളും, മു​സ്​​ലിം ​ലീ​ഗിന്റെ പ​ച്ച​ക്കൊ​ടി​യും ത​മി​ഴ​ക​ത്തി​ല്‍ ഒ​ന്നി​ച്ചു​ പ​റ​ക്കു​ന്ന​ത്​ കാ​ണാ​നാ​വും. നേ​താ​ക്ക​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ലും ഈ ​കൊ​ടി​ക​ള്‍ പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഡി.​എം.​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​തേ​ത​ര പു​രോ​ഗ​മ​ന മു​ന്ന​ണി​യി​ല്‍ കോ​ണ്‍​ഗ്ര​സ്, സി.​പി.​എം, സി.​പി.ഐ , മു​സ്​​ലിം​ലീ​ഗ്​ തു​ട​ങ്ങി​യ ക​ക്ഷി​ക​ളാ​ണ്​ അ​ണി​നി​ര​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​ന്​​ 25 സീ​റ്റും സി.​പി.​എം, സി.​പി.ഐ ക​ക്ഷി​ക​ള്‍​ക്ക്​ ആ​റ്​ സീ​റ്റ്​ വീ​ത​വും മു​സ്​​ലിം​ ലീ​ഗി​ന്​ മൂ​ന്ന്​ സീ​റ്റു​മാ​ണ്​ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഇ​ട​തു​ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ബി.​ജെ.​പി, കോ​ണ്‍​ഗ്ര​സ്, മു​സ്​​ലിം​ലീ​ഗ്​ ക​ക്ഷി​ക​ളു​മാ​യ രാ​ഷ്​​ട്രീ​യ സൗ​ഹൃ​ദം ആ​ലോ​ചി​ക്കാ​ന്‍​പോ​ലും ക​ഴി​യി​ല്ല. മു​സ്​​ലീം​ലീ​ഗി​നെ സി.​പി.​എം വ​ര്‍​ഗീ​യ​ക​ക്ഷി​യാ​യാ​ണ്​ ഇ​പ്പോ​ഴും കാ​ണു​ന്ന​ത്.

എ​ന്നാ​ല്‍, ത​മി​ഴ്​​നാ​ട്ടി​ലെ ഇ​ട​തു​പാ​ര്‍​ട്ടി​ക​ള്‍​ക്ക്​​ ഇ​തൊ​ന്നും പ്ര​ശ്​​ന​മ​ല്ല. ബി.​ജെ.​പി- അ​ണ്ണാ ഡി.​എം.​കെ സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​ണ്​ ആ​ത്യ​ന്തി​ക ല​ക്ഷ്യ​മെ​ന്നും ഇ​തിന്റെ ഭാ​ഗ​മാ​യാ​ണ്​ കോ​ണ്‍​ഗ്ര​സ്, മു​സ്​​ലിം​ലീ​ഗ്​ ക​ക്ഷി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്‌​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന്​ ത​മി​ഴ്​​നാ​ട്ടി​ലെ ഇ​ട​തു​ നേ​താ​ക്ക​ള്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button